യമൻ തീരത്തുനിന്നും എണ്ണക്കപ്പൽ കടത്തിയതായി റിപ്പോര്‍ട്ട്. എം/ടി യുറേക്ക എന്ന എണ്ണക്കപ്പലാണ് തട്ടികൊണ്ട് പോയത്. സൊമാലിയൻ കടൽക്കൊള്ളക്കാരാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഏദൻ ഉൾക്കടലിൽ വെച്ച് സായുധ സംഘം കപ്പൽ കടത്തി സെമാലിയൻ തീരത്തേക്ക് കൊണ്ടുപോയെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ തട്ടികൊണ്ടുപോകുന്ന രണ്ടാമത്തെ എണ്ണക്കപ്പലാണിത്. ഏപ്രിൽ 22ന് 18,500 ബാരൽ എണ്ണയുമായി സൊമിലയയിലെ മൊഗദിഷുവിലേക്ക് പോയ ഹോണർ 25 എന്ന എണ്ണകപ്പല്‍ തട്ടികൊണ്ടുപോയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനെതിരെ യുഎസ് ആക്രമണം ആരംഭിച്ചതിന് പിന്നാലെ സൊമാലിയൻ തീരത്ത് കപ്പൽ കടത്തികൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment