യുഡിഎഫ് വിജയിച്ചത് ആരുടെയും മിടുക്ക് കൊണ്ടല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വിയോജിപ്പ് തന്നെയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കേരളത്തിൽ ഭരണവിരുദ്ധ വികാരമമില്ല. രാഷ്ട്രീയമായ ആഭ്യന്തര പ്രശ്‌നമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ചിലരൊക്കെ അവരുടെ മിടുക്ക് കൊണ്ടുള്ള വിജയമാണെന്ന് അവകാശപ്പെടുന്നുണ്ട്. ജനം മാറ്റം വരാന്‍ ചെയ്ത വോട്ടാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയായി ആരെ ആക്കിയാലും കുഴപ്പമില്ല. കഴിവും പരിചയവുമുള്ളവരെ മുഖ്യമന്ത്രിയാക്കണം. അത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കട്ടേ. തെരഞ്ഞെടുപ്പില്‍ സമദൂരനിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് അവകാശപ്പെട്ടത് ആവശ്യപ്പെടുക മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളു. അനധികൃതമായി ഒന്നും നേടിയെടുക്കാന്‍ താല്‍പര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്തെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കില്‍ കോടതിയില്‍ പോയി നേടിയെടുത്തതാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment