കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകവെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. എംഎൽഎ അല്ലാത്തവരും മുഖ്യമന്ത്രി പദവിയിൽ എത്തിയിട്ടുണ്ടെന്നും വേണുഗോപാലിന്റെ നേതൃപാടവം വിജയത്തിൽ നിർണ്ണായകമായെന്നും ദീപ്തി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകിയത് വേണുഗോപാൽ ആണെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു.
കണ്ണൂരിലെയും ആലപ്പുഴയിലെയും അവിശ്വസനീയമായ വിജയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ വലുതാണ്. എഐസിസിയുടെ എല്ലാ സഹായങ്ങളും കൃത്യമായി മണ്ഡലങ്ങളിൽ എത്തിക്കുന്നതിനും സ്ഥാനാർത്ഥികളെ ഒത്തൊരുമിച്ച് കൊണ്ടുപോകുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി എഐസിസി നിരീക്ഷകരായ മുകൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ കേരളത്തിലെത്തും. ഇവർ എംഎൽഎമാരുമായും മറ്റ് മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment