വിഷുക്കാലം

Janayugom
Developer Admin

നകം തോൽക്കും കണിക്കൊന്നകൾ പൂത്തു കൈകുമ്പിളിൽ ഒരുവല്ലം പൂ തന്നു.

കൺമണികൾ കസവുമുണ്ടുടുത്തു കണിയൊരുക്കി കണ്ണനേയും കണ്ടു

കാഴ്ചവച്ച കനകവും കണ്ടു കൈനീട്ടം തന്ന അച്ഛനെയും കണ്ടു കൈയ്യിൽ മുത്തം തന്ന അമ്മയെയും കണ്ടു

കാലത്തിൻ കവിതപാടിയ വിഷുപക്ഷിയേയും കണ്ടു കളി മൺ വിളക്കിൽ കിടക്കുന്ന കമലദളം കണ്ടു

കുടത്തിൽ തുളുമ്പുന്ന തീർത്ഥം കണ്ടു തട്ടത്തിലിരിക്കുന്ന തളിർവെറ്റില കണ്ടു

ഇനിയും കാത്തിരിക്കണം അടുത്ത വരവിനായി വിഷുപക്ഷിതൻ കവിതയ്ക്കായി

പഞ്ഞം മാറി സമൃദ്ധിയിൽ വിളവെടുക്കാൻ ഇനിയും വിഷുവരാൻ കാത്തിരിക്കുന്നുണ്ണികൾ.…..

Tags: poem vishu
Previous
നിതിൻ രാജിനും കുടുംബത്തിനും നീതി ഉറപ്പുവരുത്തണം
Next
ആക്ഷൻ, മാസ്സ്, ബ്രഹ്മാണ്ഡം; കാട്ടാളൻ ട്രെയ്‌ലർ പുറത്തിറങ്ങി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment