Related News

ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന മുദ്രകുത്തൽ തിരുത്തി കെ എൽ രാഹുൽ

Janayugom
Developer Admin

കരിയറിന്റെ തുടക്കത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും വ്യക്തിജീവിതത്തിലെ പുതിയ സന്തോഷങ്ങളെക്കുറിച്ചും മനസ് തുറന്ന് ഇന്ത്യൻ താരം കെ എൽ രാഹുൽ. ഒരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന പേരുദോഷം മാറ്റി വൈറ്റ് ബോൾ ക്രിക്കറ്റിലും കരുത്ത് തെളിയിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിനായി രാഹുൽ നടത്തിയ വെടിക്കെട്ട് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

64 പന്തിൽ പുറത്താകാതെ 152 റൺസ് നേടിയ താരം ടി20 ഫോർമാറ്റിലെ തന്റെ വളർച്ച അടിവരയിട്ടു. ‘പത്ത് വർഷം മുമ്പ് ഒരു ടി20 ടീമിന്റെ ഭാഗമാകാൻ ഞാൻ എന്തും നൽകുമായിരുന്നു. അന്ന് എല്ലാവരും എന്നെ ഒരു ടെസ്റ്റ് കളിക്കാരനായിട്ടാണ് കണ്ടിരുന്നത്. ആ ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’-രാഹുല്‍ പറഞ്ഞു.

മകളെ കൈകളിൽ എടുക്കുമ്പോഴാണ് യഥാർത്ഥ സമാധാനം എന്താണെന്ന് ഞാൻ അറിഞ്ഞത്. അവളുടെ ചിരി കാണുമ്പോൾ എല്ലാ വേദനകളും പരിക്കുകളും ഞാൻ മറക്കുന്നു. കുഞ്ഞ് വന്നതോടെ കളിയെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്നുണ്ടെന്നും, ഗ്രൗണ്ടിലെ സമയം കൂടുതൽ ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

Previous
യുഎസിന്റെ ഇന്ധനവാഹിനി വിമാനം കാണാതായി; ഇറാന്‍ വീഴ്ത്തിയെന്ന് സംശയം
Next
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നടപടികൾ വേഗത്തിലാക്കി കോൺഗ്രസ്; ചർച്ചകൾക്കായി ഹൈക്ക...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment