Related News

രൂപയ്ക്കും വന്‍ ഇടിവ്; ഡോളറിനെതിരെ 95.20 തൊട്ടു

Janayugom
Developer Admin

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ ആദ്യമായി രൂപ 95 തൊട്ടു. യുഎസ് ഡോളറിനെതിരെ 95.01 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് വ്യാപാരത്തിനിടെ ഏറ്റവും മോശം അവസ്ഥയായ 95.20ത്തിലേക്ക് രൂപ വീണു. പിന്നീട് തിരിച്ചകയറി 94.84 നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിനെ ആശ്രയിക്കുന്നത് മൂല്യം ഉയരാൻ കാരണമായി. അമേരിക്കയിലെ ഉയർന്ന പലിശ നിരക്കും ഡോളറിന് കരുത്ത് പകരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് രൂപ നഷ്ടം രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം രൂപക്ക് 5.8 % നഷ്ടം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയായും രൂപ മാറി. 

സംഘർഷം തുടരുന്നതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ ഇടിവുണ്ടായി. ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യൻ വിപണികൾ വലിയ നഷ്ടം നേരിട്ടു. ഇന്ത്യൻ ഓഹരി വിപണിയായ സെൻസെക്സിലും ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 583 പോയിന്റ് ഇടിഞ്ഞ് 76,913 എന്ന നിലവാരത്തിലും നിഫ്റ്റി 180 പോയിന്റ് നഷ്ടത്തില്‍ 23,997 ലും വ്യാപാരം അവസാനിപ്പിച്ചു. 

Previous
എക്സിറ്റ് പോള്‍ ഫലം വരുന്നത് ബിജെപിയുടെ ഓഫീസിൽനിന്ന്; ബംഗാളിൽ 226 സീറ്റുകൾ നേടി...
Next
എണ്ണവില 126 ഡോളർ കടന്നു; ആഗോള വിപണിയിൽ ആശങ്ക

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment