അവള്‍ക്കൊപ്പം

Janayugom
Developer Admin

വള്‍ക്കൊപ്പമവള്‍ക്കൊപ്പം എന്നതാം മന്ത്രണം
അലയടിച്ചുയരുന്നുമെങ്ങുമെങ്ങും
ക്രൂരമായ് കാപാലികര്‍ പിച്ചിചീന്തിയെറിഞ്ഞൊരു അബലയല്ലവളിന്നൊരതിജീവിത
മലാലയല്ലെങ്കിലും ഗ്രേറ്റയല്ലെങ്കിലും
മഹനീയയാണവള്‍ നരീശക്തി
ഉണ്ടവള്‍ക്കു തുണയായൊരു ജനതതന്‍ ശാക്തികത
തിന്മനേര്‍വിരല്‍ചൂണ്ടിയ നങ്ങേലിതന്‍ ധീരത
തളരാതെമുന്നേറുകയാണവളിന്നും
ഫീനക്സ് പക്ഷിപോലുയിര്‍ത്തെഴുന്നേല്ക്കുന്നു
അവള്‍ക്കൊപ്പമവള്‍ക്കൊപ്പമെന്നതാം മന്ത്രണം
അലയടിച്ചുയരുന്നുമെങ്ങുമെങ്ങും
കെ എസ് ആര്‍ടി സിയിലും മുഴങ്ങിയാസുപദം
ശിവക്ഷേത്രസമിതിയിലും ഏറീ തഥാഗത
അവളിലുണ്ടടിമതന്‍ വര്‍ധിതവീര്യം
അവളിലുണ്ടബലതന്‍ ക്ഷുഭിത വാഗ്ധോരിണി
ജ്വലിക്കുന്നുണ്ടവളി,ലഹല്യമാര്‍,ഝാന്‍സിമാര്‍
ഉയിര്‍ക്കൊണ്ടിടുന്നു പാര്‍വതിയും ദ്രൗപതിയും
ധനസമ്പത്തിനാല്‍ കൈവരാനാത്തൊരു മനശക്തി ജനശക്തിയാല്‍ നേടുന്നവള്‍ അനുദിനവും
തിന്മതന്‍ ക്രൂരദംഷ്ട്രങ്ങളില്‍ പതറാതെ കുതിക്കുന്നു പടക്കുതിര എന്ന കണക്കെ
തപശക്തി കൊണ്ടവള്‍ അഗ്നിശുദ്ധിവരുത്തി സീതയെപ്പോലെ
മുന്നേറുന്നു
അവള്‍ക്കൊപ്പമണിചേരുന്നെത്രയോ ഗണശക്തി
നഗരവീഥിയിലും തെരുവിലും കലാലയങ്ങളിലും.….

Tags: poem
Previous
ചിത്രശലഭത്തിന് ഒരു ആകാശം
Next
വായുമലിനീകരണം; സ്ത്രീകളിൽ ആർത്തവ വേദന 33 മടങ്ങ് വരെ വർദ്ധിക്കാൻ സാധ്യതയെന്ന് പഠന...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment