അമ്പിളി ചുറ്റുമ്പോള്‍

Janayugom
Developer Admin

യരുക ഉയരുക ആര്‍ട്ടെമിസ് ചന്ദ്രനെ അതിവേഗം ചുറ്റിക്കറങ്ങിവരിക
പത്തുദിനം കൊണ്ട് പുതിയൊരു സാമ്രാജ്യം ചന്ദ്രനില്‍ വേഗം കെട്ടിപ്പടുക്കുക
ഭൂമിയില്‍ യുദ്ധം കൊടുമ്പിരിക്കൊള്‍കവെ സമാധാനസന്ദേശം പരത്തീടുക
അരനൂറ്റാണ്ടിന്‍െറ കാത്തിരിപ്പിന്നൊടുവില്‍ കൈവന്നതല്ലെയീ സ്വപ്നദൗത്യം
ആംസ്ട്രോങിന്‍ കാല്‍പ്പാദം പതിഞ്ഞിടത്തു തന്നെ പതിയട്ടെ പുതിയൊരു ചന്ദ്രതാവളം
ഭൂലോകമൊന്നാകെ കൈകേര്‍ത്തിട്ടവിടെയൊരു സ്നേഹഗൃഹവും ഉയര്‍ന്നിടട്ടെ
മാമുണ്ണാന്‍ അമ്മമാര്‍ പാടിനടന്നൊരു അമ്പിളിമാമന്‍ തന്‍ ജന്മഗൃഹമല്ലേ
വയലാറിന്‍ സ്വപ്നസാക്ഷാത്കാരമല്ലേ ഇത്
റോബര്‍ട്ട് ലൂയീസ് സ്റ്റീവന്‍സണ്‍ തന്‍ അമ്പിളി*1 കാഴ്ചയുമിതല്ലേ
എട്ടു ദിവസവും മൂന്നുമണിക്കുറും പതിനെട്ട് മിനിറ്റും മുപ്പതു സെക്കന്റും
അറുപത്തിഒമ്പതില്‍ അപ്പോളോ സൃഷ്ടിച്ചൊരാ ചരിത്രനിമിഷത്തോളവും ഉയര്‍ന്നതല്ലേ ഇത്
ലക്ഷോപലക്ഷം ദൂരം താണ്ടി അകലെ ചന്ദ്രന്നു ചാരെ എത്തിടുമ്പോള്‍
ഞങ്ങള്‍ തന്‍ പ്രിയപ്പെട്ടശാസ്ത്രജ്ഞരെ നിങ്ങളെന്തെന്തു സന്ദേശം കൈമാറുമവിടെ?
കൈമാറുമോ നിങ്ങള്‍ കാമിനിമാര്‍തന്‍
പ്രണയസന്ദേശം വിരഹവും വ്യഥയും പൈതങ്ങള്‍തന്‍ സ്നേഹവാഞ്ഛകളും?
ആശാനും ഓഎന്‍വി വയലാറും പാടിയ അമ്പിളി കവിതകള്‍ നിങ്ങള്‍ ചൊല്ലിടേണം
പിയുടെ പ്രണയകാവ്യത്തില്‍ വിരിയുന്ന
സൗന്ദര്യരൂപത്തെ വര്‍ണ്ണിക്കണം
‚ടാഗോറിന്‍ നിശാഗീതത്തില്‍ നിറയുന്ന ചന്ദ്രികാരാത്രിയെ സ്മരിച്ചിടേണം
തിരികെ മടങ്ങുമ്പോള്‍ മടിയാതെ ചന്ദ്രന്റെ നവ സന്ദേശവും കൈപറ്റണം
പിന്നെയോ മതജാതിവര്‍ഗ്ഗങ്ങള്‍ക്കതീതമായ് പ്രണയസ്വരൂപനായ് വാഴുന്ന ദൈവങ്ങള്‍പോലും
തിരുജടയില്‍ ചൂടുമൊരിന്ദുവിനെ ശിരസാ നമിക്കണം വന്ദിക്കണം

*1 റോബര്‍ട്ട് ലൂയീസ് സ്റ്റീവന്‍സണിന്റെ The Moon എന്ന പ്രശസ്ത കവിത വായിച്ച ഓര്‍മ്മ

Tags: poem moon
Previous
സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും
Next
ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment