Related News

രാജ്യത്ത് ചില്ലറ പണപ്പെരുപ്പം 3.4 ശതമാനമായി വർധിച്ചു

Janayugom
Developer Admin

രാജ്യത്തെ ചില്ലറ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്. ഫെബ്രുവരിയിൽ 3.21 ശതമാനമായിരുന്ന പണപ്പെരുപ്പം മാർച്ചിൽ 3.4 ശതമാനമായാണ് ഉയർന്നത്. തിങ്കളാഴ്ച പുറത്തുവിട്ട കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരമുള്ളത്. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള കണക്കുകൾ പ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ നിരക്ക് ഫെബ്രുവരിയിലെ 3.47 ശതമാനത്തിൽ നിന്ന് മാർച്ചിൽ 3.87 ശതമാനമായി ഉയർന്നു.

ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പ നിരക്ക് 3.63 ശതമാനവും നഗരപ്രദേശങ്ങളിൽ 3.11 ശതമാനവുമാണ് മാർച്ചിൽ രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് ഉയരാൻ പ്രധാന കാരണമായത്. റിസർവ് ബാങ്കിന്റെ നിശ്ചിത പരിധിക്കുള്ളിൽ പണപ്പെരുപ്പം തുടരുന്നത് സാമ്പത്തിക മേഖലയ്ക്ക് ആശ്വാസകരമാണെങ്കിലും ഭക്ഷ്യവിലയിലെ വ്യതിയാനം അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Previous
ഗവേഷണ ഗൈഡിന്റെ പീഡനം; പൂനെയിൽ പിഎച്ച്ഡി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
Next
വാഴ 2 സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment