Related News

ഹിന്ദുവോട്ടര്‍മാര്‍ക്കായി പ്രവര്‍ത്തിക്കും: സുവേന്ദു അധികാരി

Janayugom
Developer Admin

നന്ദിഗ്രാമിലെ ഹിന്ദുക്കൾക്കായി പ്രവർത്തിക്കുമെന്ന വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. തന്റെ വിജയത്തിന് പിന്നിൽ ഹിന്ദു വോട്ടർമാരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മുസ്ലിം വോട്ടർമാരുടെ പിന്തുണ നേടിയതായും ആരോപിച്ചു. ഭവാനിപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിക്കെതിരെയും സുവേന്ദു അധികാരി വിജയിച്ചിരുന്നു. 

“നന്ദിഗ്രാമിൽ ഹിന്ദു ജനങ്ങളാണ് എന്നെ വീണ്ടും ജയിപ്പിച്ചത്. അവിടെ മുഴുവൻ മുസ്ലിം വോട്ടുകളും ടിഎംസിക്കാണ് പോയത്. അവർ കത്തർവാദികളാണ്. ഞാൻ നന്ദിഗ്രാമിലെ ഹിന്ദുക്കൾക്കായി പ്രവർത്തിക്കും, ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

കൂടാതെ തന്റെ വിജയത്തെ ‘ഹിന്ദുത്വത്തിന്റെ വിജയം’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ടിഎംസി അഴിമതി നിറഞ്ഞ കുടുംബകേന്ദ്രിത പാർട്ടി ആണെന്നും അവർക്ക് വ്യക്തമായ ഒരു സിദ്ധാന്തവുമില്ലെന്നും ആരോപിച്ചു. ടിഎംസി 24 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്ദു അധികാരി അവരോട് ഇടഞ്ഞ് ബിജെപിയില്‍ ചേരുകയായിരുന്നു. 

Previous
മുഖ്യമന്ത്രി പദത്തിന് ഡല്‍ഹിയില്‍ പിടിവലി
Next
തിരുപ്പട്ടൂരില്‍ ഡിഎംകെ തോറ്റത് ഒരു വോട്ടിന്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment