കേരളത്തില്‍ തെരഞ്ഞെടുപ്പു വിജയത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുന്നേ മുഖ്യമന്ത്രി പദത്തിന് പോര്‍വിളി. തെരഞ്ഞെടുപ്പു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഉന്നതതല യോഗം നടന്നു. തമിഴ്‌നാട് രാഷ്ട്രീയ സാഹചര്യമാണ് ചര്‍ച്ചയായതെന്ന് യോഗത്തിനു ശേഷം കെ സി വേണുഗോപാലും ജയറാം രമേശും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തമിഴ്‌നാട് പ്രാദേശിക നേതൃത്വത്തിന് ചുമതല നല്‍കി. തമിഴ്‌നാട്ടില്‍ ഇന്ന് നടക്കുന്ന യോഗത്തിലാകും തീരുമാനമെന്നും ഇരു നേതാക്കളും പറഞ്ഞു.
മുഖ്യമന്ത്രി പദവിയിലേക്ക് തന്റെ പേര് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് കെ സി യോഗത്തില്‍ മുന്നോട്ടു വച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ ലഭ്യമാകുന്ന വിവരം. കെ സുധാകരന്റെ അസംബ്ലി മത്സര മോഹത്തിന് തടയിട്ട തീരുമാനത്തിന് കടകവിരുദ്ധമാകും തന്റെ മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകളെന്ന് വേണുഗോപാല്‍ യോഗത്തില്‍ ഉന്നയിച്ചെനൊണ് അറിയുന്നത്. കേന്ദ്രത്തില്‍ നിന്നും കെസിയെ കേരളത്തിലേക്കയയ്ക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതം അറിയിക്കുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടുകളുണ്ട്. വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് തൊട്ടടുത്തുള്ളത്. സീനിയോറിറ്റി പ്രകാരം മുഖ്യമന്ത്രിപദം രമേശ് ചെന്നിത്തലയ്ക്ക് നല്‍കേണ്ടതാണ്. എന്നാല്‍ വി ഡി സതീശന്റെ തന്ത്രപരമായ നീക്കങ്ങളാണ് കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ചത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment