തമിഴ് രാഷ്ട്രീയത്തിലെയും സിനിമയിലെയും രണ്ട് കാലഘട്ടങ്ങളെ ഒരുമിപ്പിക്കുന്ന അപൂർവ്വ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. തമിഴ്‌നാട് മുൻ മുഖ്യന്ത്രി എം കരുണാനിധിയും തമിഴ് രാഷ്ട്രീയത്തിൽ ഇപ്പോൾ മിന്നും വിജയം കാഴ്ചവെച്ച നടൻ വിജയ്യും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രം.
മുഖ്യമന്ത്രി എം കരുണാനിധി റിബൺ മുറിക്കുമ്പോൾ, തൊട്ടുപിന്നിൽ കൈകൾ കൂട്ടിപിടിച്ച് തികഞ്ഞ വിനയത്തോടെ നിൽക്കുന്ന ആ ചെറുപ്പക്കാരൻ ഇന്നത്തെ സൂപ്പർ താരം വിജയ് ആണെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാകില്ല. വിജയ് യുടെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്തെ രൂപമാണിത്. വിജയ് യുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ് എ ചന്ദ്രശേഖറും ചിത്രത്തിലുണ്ട്. കരുണാനിധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചന്ദ്രശേഖർ തന്റെ മകനെ രാഷ്ട്രീയത്തിലെ അതികായന് പരിചയപ്പെടുത്തുന്ന നിമിഷങ്ങളിൽ ഒന്നാകാം ഇതെന്ന് ആരാധകർ കരുതുന്നു.
അതേസമയം, അന്ന് മുഖ്യമന്ത്രിയുടെ പിന്നിൽ നിന്ന ആ യുവാവ്, വർഷങ്ങൾക്കിപ്പുറം ‘തമിഴക വെട്രി കഴകം’ എന്ന സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ ശക്തിയാകുന്നതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അതേസമയം, ചിത്രം ഇതിനോടകം അരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചരിത്രം ആവർത്തിക്കുന്നു എന്നതുൾപ്പെടെ വിജയ് പുകഴ്ത്തിയുള്ള ക്യാപ്ഷനോടെ വിജയ് ആരാധകർ ഈ ചിത്രം ഷെയർ ചെയ്യുകയാണ്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച എം ജി ആറിനും കരുണാനിധിക്കും ശേഷം ആ പാത പിന്തുടരുന്ന വിജയ്‍യുടെ ഈ പഴയ ചിത്രം ഒരു രാഷ്ട്രീയ കൗതുകമായി മാറിയിരിക്കുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment