Related News

തല അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

Janayugom
Developer Admin

തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ 55-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മോട്ടോർസ്‌പോർട്‌സ് ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി പ്രഖ്യാപിച്ചു. “ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ വെള്ളിയാഴ്ച വൈകുന്നേരമാണ് പുറത്തുവിട്ടത്. അജിത് കുമാർ സ്പോർട്സ് സർവീസസ് എൽഎൽസി നിർമ്മിക്കുന്ന ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

എ എൽ വിജയ് സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെന്ററി, ഒരു പ്രൊഫഷണൽ റേസർ എന്ന നിലയിലുള്ള അജിത്തിന്റെ തയ്യാറെടുപ്പുകളെയും അദ്ദേഹം നേരിട്ട വെല്ലുവിളികളെയും അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിലെ വൈകാരിക നിമിഷങ്ങളെയും കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഏഷ്യൻ ലി മാൻസ് സീരീസ്, 24 എച്ച് സീരീസ് യൂറോപ്യൻ സീരീസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര റേസിംഗ് ട്രാക്കുകളിലെ അജിത്തിന്റെ സാന്നിധ്യം ഏകദേശം 90 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ കാണാം. ദുബായ്, അബുദാബി, യൂറോപ്പ് എന്നിവിടങ്ങളിൽ നടന്ന റേസുകളുടെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ ചിത്രത്തിലുണ്ട്.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. 2025ലെ ദുബായ് 24 എച്ച് റേസിൽ അജിത് കുമാർ റേസിംഗ് ടീം മൂന്നാം സ്ഥാനം നേടിയ ചരിത്ര നിമിഷവും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടെങ്കിലും പരിക്കേൽക്കാതെ താരം രക്ഷപ്പെട്ടിരുന്നു. അതിനുശേഷമാണ് അദ്ദേഹം ടീമിനായി പോഡിയം ഫിനിഷ് സ്വന്തമാക്കിയത്. നിലവിൽ ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം അധീക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന തന്റെ 64-ാം ചിത്രത്തിന്റെ തിരക്കിലാണ് താരം.

Previous
മോഷണക്കുറ്റം ആരോപിച്ച് ആറാംക്സാസുകാരനെ ബോര്‍ഡിംങ് സ്കൂളില്‍ തലകീഴായി കെട്ടി...
Next
മോട്ടോർ റേസിംഗിലെയും പാരാലിമ്പിക്സിലെയും മിന്നും താരം; അലക്സ് സനാർഡി അന്തരിച്ചു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment