Related News

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

Janayugom
Developer Admin

കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവത്തെ നമ്പറാൻ നാരായണിയാണ് മരിച്ചത്. ഇവ‌ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അടുത്തിടെ കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചിരുന്നു. മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (62) ആണ് മരിച്ചത്. അരുനല്ലൂരിലെ മകളുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചത്. സംഭവദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് വീടിന് പുറത്തിറങ്ങിയ രാജേന്ദ്രൻ, ചായ്പിന് സമീപം വീണുകിടന്ന പുതപ്പ് എടുത്തപ്പോഴാണ് പാമ്പ് കടിയേറ്റത്. കാഴ്ച വൈകല്യമുള്ള രാജേന്ദ്രൻ പുതപ്പിനടിയിൽ ഇരുന്ന അണലിയാണ് കടിച്ചത്. പാമ്പ് ഇരിക്കുന്നത് കണ്ടിരുന്നില്ല. വീട്ടുകാർ ഉടൻ തന്നെ പാമ്പിനെ തല്ലിക്കൊല്ലുകയും രാജേന്ദ്രനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് പിന്നീട് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Previous
മുസ്ലിം ലീഗിൽ ഉപമുഖ്യമന്ത്രി ചർച്ചകൾ സജീവം; പിന്നിൽ വി ഡി സതീശന്റെ രാഷ്ട്രീയ നീക...
Next
യുഡിഎഫ് വിജയിച്ചത് ആരുടെയും മിടുക്ക് കൊണ്ടല്ല; വി ഡി സതീശനോട് വിയോജിപ്പ് തന്നെയെ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment