കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടയിൽ രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും വെട്ടി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നിരീക്ഷകരെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട ചർച്ചകളിലും വർക്കിങ് കമ്മിറ്റി അംഗമായ ചെന്നിത്തല പങ്കെടുക്കുന്നുണ്ട്. എഐസിസി ജനറല്‍ കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെയാണ് തുടരുന്നത്. പാര്‍ട്ടിയിലെ സീനിയോറിറ്റിയും ഭരണ പരിചയവും സാമുദായിക പിന്തുണയും തനിക്ക് ഉണ്ട് എന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ മുഴുവന്‍ അവകാശവും വിഡി സതീശനുമേല്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയമാണ് ഡല്‍ഹി യാത്രയുടെ ലക്ഷ്യമെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment