Related News

തമിഴ് നാട്ടില്‍ ബിജെപിയെ തൂത്തെറിഞ്ഞ് ജനങ്ങള്‍

Janayugom
Developer Admin

തമിഴ് നാട്ടില്‍ സ്വാധീനം ഉണ്ടാക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ച ബിജെപിയെ തൂത്തെറിഞ്ഞ് തമിഴ് ജനത. എഐഎഡിഎംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടെങ്കിലും അവര്‍ക്ക് നിയമസഭയില്‍ വിജയിക്കാനായത് ഒരു സീറ്റില്‍. ബിജെപിയുടെ നേതാക്കളെയെല്ലാം തിരഞ്ഞ് പിടിച്ച് തോല്‍പ്പിക്കുകയാണ് തമിഴ് നാട്ടിലെ ജനങ്ങള്‍ ചെയ്തത്. ഇവിടെ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.  ഒരു സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയം നേടാനായത്. കഴിഞ്ഞ തവണ ഇത് നാലായിരുന്നു.

എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്‍, എല്‍. മുരുകന്‍, തമിഴ്‌സൈ സൗന്ദര്‍ രാജന്‍, വാനതി ശ്രീനിവാസന്‍ തുടങ്ങിയ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം പരാജയത്തിന്റെ രുചി അറി‌ഞ്ഞു .ഡിഎംകെയും എഡിഎം.കെയും തമ്മിലുള്ള കടുത്ത പോരാട്ടം എന്നതായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം.98 മുതല്‍ 120 വരെ സീറ്റുകള്‍ നേടി വിജയ് യുടെ ടി.വി.കെ അരങ്ങേറ്റം കുറിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറഞ്ഞു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തികൊണ്ടായിരുന്നു ടി.വി.കെയുടെ തരംഗം. 109 സീറ്റുകളുമായ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഒറ്റ കക്ഷിയാണ് ടി.വി.കെ.

Tags: Tamil Nadu BJP
Previous
46 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി; മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാൻ ചരടുവലി ശക്തമ...
Next
മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ വർധിപ്പിച്ചു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment