ലിറ്റ്മസ്

Janayugom
Developer Admin

ദിവസങ്ങളുടെ ഉച്ചവെയിലിൽ
തിളച്ചുമറിയുമ്പോൾ
നിസംഗമായി പുറംതിരിഞ്ഞ്
നടക്കുകയാണ് ഉത്തമം
എണ്ണിപ്പെറുക്കി ഉപ്പുകല്ലുകൾ
അലിയിക്കാൻ
ഉചിതമായ ഇടം തേടി
ഓരോ വാതിലും മുട്ടേണ്ട കാര്യമില്ല
നമുക്കറിയാം
സംയോജിതമാനദണ്ഡങ്ങൾ
തമ്മിൽ ചേർത്തുരച്ചാലേ
ആളുന്ന തീപ്പൊരികൾക്ക്
ശമനം ഉണ്ടാവൂ

കാൽ പൊള്ളിപ്പരക്കുമ്പോൾ
ആഴങ്ങൾ അളക്കാൻ
അറിയണമെങ്കിൽ
ഹൃദയകോണിലെ ഉള്ളുരുക്കങ്ങൾ
തന്മാത്രകളായ് വിഭജിക്കപ്പെടണം
ദാഹവും പൊള്ളലും ഒപ്പിയെടുക്കാൻ
ലിറ്റ്മസ് പേപ്പർ തന്നെ വേണം
ഹൃദയഭിത്തിയെ വർണങ്ങൾ പുരട്ടി
അത് നനുത്തതാക്കും 

Previous
പോസ്റ്റ്മാനെ കാണ്മാനില്ല
Next
അത്യുന്നതങ്ങളിലെ സമാധാനം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment