Related News

ലോകത്തിന് മുന്നിൽ ‘മസാല ദോശ’ പെരുമ; മികച്ച പാൻ കേക്കുകളുടെ പട്ടികയിൽ ആറാം സ്ഥാനത്ത്

Janayugom
Developer Admin

കാണാൻ സുന്ദരവും ലളിതവുമായ വിഭവമാണ് ദോശ. അരിയും ഉഴുന്നും പുളിപ്പിച്ചുണ്ടാക്കുന്ന ഈ ദക്ഷിണേന്ത്യൻ വിഭവം അതിന്റെ മൊരിഞ്ഞ ഘടനകൊണ്ടും നേരിയ പുളിപ്പുകൊണ്ടും ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവമായി മാറിക്കഴിഞ്ഞു. കൂടെ നല്ല തേങ്ങ ചട്നിയോ തക്കാളി ചട്നിയോ ചൂടു സാമ്പാറും കൂടിയുണ്ടെങ്കില്‍ പിന്നെ വേറൊന്നും വേണ്ട… മസാല ദോശ മുതൽ പേപ്പർ ദോശ വരെ നീളുന്ന ദോശയുടെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്. 

ഇപ്പോൾ ദോശയെ തേടി ഒരു ആഗോള അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ലോകത്തിലെ മികച്ച 50 പാൻകേക്കുകളുടെ 2026 മെയ് മാസത്തെ പട്ടിക ‘ടേസ്റ്റ് അറ്റ്‌ലസ്’ പുറത്തുവിട്ടു. ഈ പട്ടികയിൽ ഇന്ത്യൻ അഭിമാനമായ ദോശ മുൻനിരയിൽ ഇടംപിടിച്ചിരിക്കുന്നു. 4.3 റേറ്റിംഗോടെ മസാല ദോശ ആറാം സ്ഥാനത്താണ് എത്തിയത്. അങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച പാൻകേക്കുകളിൽ ഒന്നായി നമ്മുടെ മസാല ദോശ മാറിയിരിക്കുകയാണ്. അതുമാത്രമല്ല, നോര്‍മല്‍ ദോശ 4.2 റേറ്റിങ്ങുമായി പതിനഞ്ചാം സ്ഥാനത്തും അൾട്രാ-ക്രിസ്പി പേപ്പർ ദോശ 4.1 റേറ്റിങ്ങുമായി മുപ്പത്തിയഞ്ചാം സ്ഥാനത്തുമുണ്ട്. രസകരമായ കാര്യമെന്തെന്നാല്‍ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യൻ വിഭവങ്ങള്‍ നമ്മുടെ ദോശയുടെ വകഭേദങ്ങള്‍ മാത്രമാണ്.

ലോകത്തിന്റെ പല ഭാഗങ്ങളിലും പാൻകേക്കുകൾ മധുരമുള്ള വിഭവങ്ങളായി കണക്കാക്കപ്പെടുമ്പോൾ, പുളിപ്പിച്ച മാവുകൊണ്ട് തയ്യാറാക്കുന്ന മസാല നിറഞ്ഞ ദോശ ഒരു വേറിട്ട അനുഭവമാണ് നൽകുന്നത്. ഈ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങൾ പരിശോധിച്ചാൽ ലാത്വിയയിലെ ‘കർട്ടുപെലു പാൻകുക്കാസ്’ ഒന്നാം സ്ഥാനത്തും ഫ്രാൻസിൽ നിന്നുള്ള ക്രെപ്സ് സുക്രീസ് രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത്, ക്ലാസിക് ഫ്രഞ്ച് ക്രെപ്സ് 4.3 റേറ്റിങ്ങിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള ന്യൂട്ടെല്ല ക്രെപ്സും 4.3 റേറ്റിങ്ങുമായി നാലാം സ്ഥാനം നേടി. ചൈനയുടെ ‘ജിയാൻബിംഗ്’ ആണ് അഞ്ചാം സ്ഥാനത്ത്. 

Previous
സിനിമ നിര്‍മ്മാണം ബാധ്യതയായി; രണ്ട് തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി നടൻ സുബീഷ് സ...
Next
എക്സിറ്റ് പോള്‍ ഫലം വരുന്നത് ബിജെപിയുടെ ഓഫീസിൽനിന്ന്; ബംഗാളിൽ 226 സീറ്റുകൾ നേടി...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment