നിയമസഭാ തിരഞ്ഞെടുപ്പു കാലത്തെ ഏറ്റവും വലിയ ചർച്ചകളിലൊന്ന്, ഫലം വരുമ്പോൾ വി.ഡി.സതീശൻ വനവാസത്തിനു പോകുമോ ഇല്ലയോ എന്നതായിരുന്നു. യുഡിഎഫ് നൂറു സീറ്റിലേറെ നേടുമെന്ന സതീശന്റെ ആത്മവിശ്വാസത്തെ പലരും കാര്യമായെടുത്തുമില്ല. ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ട്രോളുകളെ പോലും ഭയക്കാതെ ‘വനവാസം’ എന്ന റിസോർട്ട് ഉദ്ഘാടനം ചെയ്യാൻ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം വാഗമണ്ണിലേക്ക് പോയത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന സതീശന്റെ പ്രഖ്യാപനം, കേരളത്തിന്റെ രാഷ്ട്രീയ പൾസ് അറിയാവുന്ന മികച്ച തിരഞ്ഞെടുപ്പ് മാനേജരുടെ വാക്കുകളായിരുന്നുവെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. വനങ്ങളും പരിസ്ഥിതിയും എന്നും വി.ഡി.സതീശനു പ്രിയപ്പെട്ട വിഷയങ്ങളാണ്. ആ അടുപ്പത്തിനു നാലു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1982 ൽ കോളജ് പഠനകാലയളവിൽ തുടങ്ങിയതാണ് സതീശന്റെ ‘കാടുകയറ്റം’.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment