ഐപിഎല്ലില്‍ നിര്‍ണായക പോരിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന് ചെറിയ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സമീര്‍ റിസ്‌വിയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
തുടക്കം മുതല്‍ തന്നെ ഡല്‍ഹിയെ ചെന്നൈ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. നാലോവറില്‍ 29ല്‍ നില്‍ക്കെ ഓപ്പണറായ പതും നിസങ്കയെ പുറത്താക്കിയാണ് ഡല്‍ഹിയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കെ എല്‍ രാഹുല്‍ (12), നിതിഷ് റാണ (15), മലയാളി താരം കരുണ്‍ നായര്‍ (13), ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ (രണ്ട്) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഇതോടെ 11 ഓവറില്‍ അഞ്ചിന് 69 റണ്‍സെന്ന നിലയിലായി.
പിന്നീടൊന്നിച്ച ട്രിസ്റ്റന്‍ സ്റ്റബ്സ്-സമീര്‍ റിസ്‌വി സഖ്യം ശ്രദ്ധയോടെ കൂട്ടുകെട്ടുയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് 65 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ട്രിസ്റ്റന്‍ സ്റ്റബ്സ് 31 പന്തില്‍ 38 റണ്‍സെടുത്തു. ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. അകെയ്ല്‍ ഹൊസൈന്‍ നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്തു ഒരു വിക്കറ്റ് നേടി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment