ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരവേളയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി പങ്കാളികളെ ഒപ്പംകൂട്ടാൻ കഴിയില്ല. അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ് ബിസിസിഐ. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഹാര്‍ദിക് പാണ്ഡ്യ, രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍, പഞ്ചാബ് കിങ്‌സിന്റെ അര്‍ഷ്ദീപ് സിങ് തുടങ്ങിയവര്‍ പങ്കാളികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. താരങ്ങള്‍ക്കൊപ്പം ഹോട്ടലുകളിലും ടീം ബസുകളിലുമെല്ലാം കാമുകിമാര്‍ ഉണ്ടാകാറുണ്ട്. ഈ പ്രവണതയ്ക്കെതിരെ ആരാധകരില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നതോടെയാണ് അച്ചടക്കം കര്‍ശനമാക്കിയത്.
താരങ്ങളുടെ പങ്കാളികളില്‍ പലരും സമൂഹമാധ്യമ ഇന്‍ഫ്‌ലൂവന്‍സര്‍മാരാണ്. ഇവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ക്രിക്കറ്റ് താരങ്ങളുടെ കാമുകി പദവി ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ബിസിസിഐയുടെ ചട്ടങ്ങള്‍ പ്രകാരം ഭാര്യമാര്‍ക്ക് താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍, കാമുകിമാര്‍ക്ക് ഈ പരിഗണന നല്‍കിയിട്ടില്ല. അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment