Related News

മെമ്മു ട്രെയിൻ ഓടികൊണ്ടിരിക്കെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞുവീണു

Janayugom
Developer Admin

മെമ്മു ട്രെയിൻ ഓടികൊണ്ടിരിക്കെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞുവീണു. മലപ്പുറത്ത് തുവ്വൂര്‍ കമാനം മേൽപ്പാലത്തിന്റെ സംരക്ഷണ ഭിത്തിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇടിഞ്ഞുവീണത്. പാത നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പാണ് തുവ്വൂർ കമാനം മേൽപ്പാലം സംരക്ഷണ ഭിത്തി നിർമിച്ചു നവീകരിച്ചത്.എന്നാൽ നിർമാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയിൽ ദിവസങ്ങൾക്ക് മുമ്പ് വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് നാട്ടുകാർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. രണ്ടുദിവസമായി തുടരുന്ന വേനൽ മഴയിൽ വിള്ളൽ ശക്തിപ്പെട്ടതാവാം അപകടകാരണം. 

സ്റ്റേഷനിൽ നിന്ന് എടുത്ത ഉടനെയായതിനാൽ ട്രെയിനിന് വേഗതയില്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി. അഗ്‌നിശമന സേനയും, റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ട്രാക്കിലെ മണ്ണ് നീക്കം ചെയ്താണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.ഒന്നര മണിക്കൂറോളം നിർത്തിയിട്ട മെമു പിന്നീട് നിലമ്പൂരിലേക്ക് തന്നെ മടങ്ങി. മറ്റ് ട്രെയിനുകളെയും ഇത് ബാധിച്ചു. 5.15 ന് തുവ്വൂരിലെത്തേണ്ട തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് 7.45 നാണ് പോയത്.

Previous
മത്സരവേളയില്‍ ക്രിക്കറ്റ് താരങ്ങളുടെ പങ്കാളികളെ ഒപ്പംകൂട്ടാൻ കഴിയില്ല; ബിസിസിഐ
Next
വൈറ്റ് ഹൗസിന്റെ പരിസരത്ത് വെടിയൊച്ച; താൽക്കാലിക ലോക്ക്ഡൗണ്‍

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment