തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്‍യുടെ ടിവികെ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ, പൂജ ഹെഗ്‌ഡെയുടെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിജയ്‍യുടെ അവസാന ചിത്രമായ ‘ജനനായകൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് പൂജ ഹെഗ്‌ഡെ നടത്തിയ പ്രവചനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
വിജയത്തിനൊപ്പം ‘ജനനായകൻ’ സെറ്റിൽ നിന്നുള്ള രസകരമായ ഒരു പിന്നാമ്പുറ വീഡിയോയാണ് പൂജ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ, “തെരഞ്ഞെടുപ്പിൽ ആര് ജയിക്കും?” എന്ന് എഴുതിയ ഒരു ബോർഡിലേക്ക് പൂജ വിരൽ ചൂണ്ടുന്നു. തൊട്ടടുത്തിരിക്കുന്ന വിജയിനെ ചൂണ്ടി ഇദ്ദേഹം ജയിക്കുമെന്ന് നടി ആംഗ്യത്തിലൂടെ കാണിക്കുന്നു. “ഇത് സംഭവിക്കുന്നതിന് മുൻപേ ഞാൻ പറഞ്ഞിരുന്നല്ലേ? സ്വപ്നങ്ങൾ യാഥാർത്ഥ്യമായതിന് ആശംസകൾ വിജയ് സർ” എന്ന് പൂജ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചും താരം അഭിനന്ദനമറിയിച്ചു. “ഓ മൈ ഗോഡ്… അഭിനന്ദനങ്ങൾ വിജയ് സർ. ഈ ദളപതി കച്ചേരി കൂടുതൽ വലുതായിക്കൊണ്ടിരിക്കുകയാണ്. ഇനി മുന്നോട്ട് മാത്രം. ഇത് ആഘോഷത്തിനുള്ള സമയമാണ്,” എന്ന് താരം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
View this post on Instagram
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment