രാജ്യത്തെ മൊബൈല്‍ ഉടമകളായ സ്ത്രീകളുടെ എണ്ണത്തില്‍ സംസ്ഥാനം മുന്നില്‍ . കേരളത്തിലെ 85 ശതമാനം സ്ത്രീകള്‍ക്കും മൊബൈല്‍ ഫോണ്‍ സ്വന്തമായുള്ളതായാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ശതമാനക്കണക്ക് അനുസരിച്ച് നാലാം സ്ഥാനത്താണ് കേരളം. ഗോവയും ലഡാക്കുമാണ് ഇക്കാര്യത്തിൽ മുന്നിൽ.
അവിടെ 92 ശതമാനം വീതം സ്ത്രീകൾക്കും മൊബൈൽ ഫോണുകളുണ്ട്. മിസോറം (88.5) ആണ് കേരളത്തിനു തൊട്ടുമുന്നിൽ. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് ഏറ്റവും പിന്നിൽ.രാജ്യത്ത് മൊബൈൽ ഫോൺ സ്വന്തമായുള്ള സ്ത്രീകളിൽ 78.4 ശതമാനവും സ്മാർട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോൺ സ്വന്തമായുള്ള സ്ത്രീകൾ ഡൽഹിയിലാണ് കൂടുതലുള്ളത്, 91.1 ശതമാനം. ഗോവ (89.9), മിസോറം (89), മണിപ്പുർ (88) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപുറകിൽ. പുതുച്ചേരിയിലാണ് (62.8 ശതമാനം) ഏറ്റവും കുറവ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment