Related News

ലാലേട്ടനും ചെയിൻസ്‌മോക്കേഴ്‌സും അങ്ങനെ കണ്ടുമുട്ടി

Janayugom
Developer Admin

മലയാളത്തിന്റെ ലാലേട്ടനും ആഗോള സംഗീത ലോകത്തെ വിസ്മയമായ ദി ചെയിൻസ്‌മോക്കേഴ്‌സും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തില്‍ തരംഗമാവുകയാണ്. അമേരിക്കയിലെ ടെക്സസിലുള്ള ഡള്ളസിൽ വെച്ചാണ് സൂപ്പർതാരം മോഹൻലാലും പ്രശസ്ത ഇലക്ട്രോണിക് ഡിജെകളായ അലക്‌സ് പാലും ഡ്ര്യൂ ടാഗർട്ടും കണ്ടുമുട്ടിയത്.

ഡള്ളസിൽ നടക്കുന്ന തങ്ങളുടെ മ്യൂസിക് ഷോയ്ക്ക് മുന്നോടിയായാണ് ഇവർ മോഹൻലാലിനെ സന്ദർശിച്ചത്. “ഡള്ളസിലെ ഷോയ്ക്ക് മുമ്പായി പുതിയൊരു സുഹൃത്തിനെ ലഭിച്ചു” എന്ന അടിക്കുറിപ്പോടെയാണ് ചെയിൻസ്‌മോക്കേഴ്‌സ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. ഇളംനീല ഷർട്ടും ഡെനിമും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള മോഹൻലാലിന് ഇരുവശത്തുമായി ഡിജെകൾ നിൽക്കുന്ന ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്. മൾട്ടിവേഴ്‌സ് യാഥാർത്ഥ്യമായെന്നും യഥാർത്ഥ ഇതിഹാസത്തെയാണ് നിങ്ങൾ കണ്ടുമുട്ടിയതെന്നും തുടങ്ങി ആവേശകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. 

2014ൽ പുറത്തിറങ്ങിയ ‘#സെല്‍ഫി’ എന്ന ഗാനത്തിലൂടെ ആഗോളപ്രശസ്തി നേടിയവരാണ് അലക്‌സ് പാൽ, ഡ്ര്യൂ ടാഗർട് എന്നിവരടങ്ങുന്ന ഈ സഖ്യം. ‘ക്ലോസർ’, ‘ഡോണ്ട് ലെറ്റ് മി ഡൗൺ’, ‘സംതിങ് ജസ്റ്റ് ലൈക്ക് ദിസ്’ തുടങ്ങിയവ ഇവരുടെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. ഗ്രാമി പുരസ്‌കാര ജേതാക്കളായ ഇവർ പോപ്പ് മ്യൂസിക്കിനെ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കുമായി സംയോജിപ്പിക്കുന്നതിൽ അഗ്രഗണ്യരാണ്.

Previous
കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്
Next
നിതിന്‍ രാജിന്റെ ആത്മഹത്യ, ഒന്നാം പ്രതി എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; ര...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment