Related News

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

Janayugom
Developer Admin

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ ഉള്ളപ്പോള്‍ കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തെ ചൊല്ലി അടിപിടി എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സതീശനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും, എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും വേണ്ടി കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് ഓരോ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനുവേണ്ടി കണ്ണൂരിനും, മലപ്പുറത്തിനും, പിന്നാലെ ആലുവായിലും ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുകയാണ്, ആലുവ തോട്ടമുഖത്താണ് ഫ്ലക്സ് ഉയര്‍ന്നത് യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും എന്നാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനും പ്രതിഛായ വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾ പലതരത്തിലും നേതാക്കൾ നടത്തുന്നുണ്ട്.

വിക്കിപീഡിയയിൽ കെസി വേണുഗോപാലിന്റെ പേജിൽ ഇന്നലെ മുഖ്യമന്ത്രിയെന്ന് മാറ്റം വരുത്തിയത് ചർച്ചയായിരുന്നു. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി എന്ന നിലയിലാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ആറു മണിയ്ക്കാണ് വിക്കി പേജിൽ മുഖ്യമന്ത്രിയെന്നാക്കിയത്. പിന്നീടത് എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്തു.തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി കോൺ​ഗ്രസിൽ പോര് മുറുകുകയാണ്. നേതാക്കളുടെ അനുകൂലികൾ ഓരോരുത്തർക്ക് വേണ്ടി സമൂഹമാധ്യമത്തിലും പോര് കടുപ്പിച്ചിരിക്കയാണ്. വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ നേതാക്കൾക്കെതിരെ അധിക്ഷേപം നടത്താൻ വാട്സാപ്പ് ​ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്തു. കെ സി വേണുഗോപാലിനെ പിന്തുണച്ചതിന് പിന്നാലെ കെ സുധാകരന് എതിരെയും അധിക്ഷേപം രൂക്ഷമായിരുന്നു.

Previous
തെരഞ്ഞെടുപ്പ് ഇടവേളയിലെ വിസ്മയക്കാഴ്ചകൾ
Next
ലാലേട്ടനും ചെയിൻസ്‌മോക്കേഴ്‌സും അങ്ങനെ കണ്ടുമുട്ടി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment