Related News

പശ്ചിമബംഗാളില്‍ ഇടതു പക്ഷത്തിന്റെ സ്വാധീനം കൂടുന്നു

Janayugom
Developer Admin

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം കുറയുകയും, ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ വ്യക്തമാകുന്നത്, സിപിഐയും, സിപിഐ( എം) ഒരോ സീറ്റ് നേടിയിരിക്കുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ നേടാനായി. കഴിഞ്ഞ തവണ പൂജ്യമായിരുന്നു.ആകെയുള്ള 294 സീറ്റുകളില്‍ 293 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വെറും 81 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

സ്വാതാന്ത്രാനന്തര കാലഘട്ടം മുതല്‍ 1977 വരെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു പശ്ചിമ ബംഗാള്‍. 1947ല്‍ സ്വാതന്ത്ര്യത്തിന് ശേഷം പശ്ചിമ ബംഗാളില്‍ ആദ്യമായി അധികാരത്തില്‍ വന്നത് കോണ്‍ഗ്രസാണ്. ഡോ. പ്രഫുല്ല ചന്ദ്ര ഘോഷ് ആയിരുന്നു ആദ്യ മുഖ്യമന്ത്രി.1966ല്‍ അജോയ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ബംഗ്ലാ കോണ്‍ഗ്രസ് രൂപീകൃതമായി. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയത്. 1977 ഭരണത്തില്‍ തിരിച്ചെത്തിയെങ്കിലും ഇത് അവസാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. അന്ന് മുതല്‍ 34 വര്‍ഷകാലം ഇടതിന്റെ കോട്ടയായി ബംഗാള്‍ മാറി. 34 വര്‍ഷകാലം കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നു. കോണ്‍ഗ്രസ് വിട്ട് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തു.2021 ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

Previous
ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്: കോടികളുടെ തട്ടിപ്പ് നടത്തിയ ഡോക്ടറും ലാബ് ഉടമയും അറസ്...
Next
ട്രാക്ക്‌ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ മാറ്റം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment