പാലക്കാട്, മധുരൈ റെയിൽവേ ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം. ഷൊർണൂർ ജങ്ഷൻ – നിലമ്പൂർ റോഡ് മെമു (66325) 10, 17, 24, 31 ദിവസങ്ങളിലെ സർവീസുകൾ പൂർണമായി റദ്ദാക്കി. 09, 16, 23, 30 ദിവസങ്ങളിൽ സർവീസ് നടത്തുന്ന തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) ഷൊർണൂർ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
7, 11, 14 ദിവസങ്ങളിൽ പാലക്കാട് ജങ്‌ഷൻ –- തിരുച്ചെന്തൂർ എക്സ്പ്രസ് (16731), 8, 13 ദിവസങ്ങളിൽ തിരുച്ചെന്തൂർ –- പാലക്കാട് ജങ്‌ഷൻ എക്സ്പ്രസ് (16732) ട്രെയിനുകൾ മധുര, മാനാമധുര, വിരുദുനഗർ വഴിതിരിച്ചുവിടും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment