Related News

രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശം; ചതിക്കപ്പെട്ടെന്ന് സോമാനി ഗ്രൂപ്പ്

Janayugom
Developer Admin

ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന നടപടികളിൽ ചതിക്കപ്പെട്ടതായി ആരോപണം. ടീമിനെ സ്വന്തമാക്കാൻ ആറുമാസമായി ചർച്ചകൾ നടത്തിയിരുന്ന കൽ സോമാനിയുടെ നേതൃത്വത്തിലുള്ള നിക്ഷേപക ഗ്രൂപ്പാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ ചതിയിലൂടെ പുറത്താക്കിയതാണെന്നും നടപടിക്രമങ്ങളിൽ സുതാര്യത ഉണ്ടായിരുന്നില്ലെന്നും കല്‍ സൊമാനി ഗ്രൂപ്പ് ആരോപിച്ചു. 

വാൾമാർട്ട് കുടുംബം ഉൾപ്പെടെയുള്ള വൻകിട നിക്ഷേപകരുമായി ചേർന്ന് 15,000 കോടി രൂപ രാജസ്ഥാൻ റോയൽസിനെ വാങ്ങാൻ സോമാനി ഗ്രൂപ്പ് നേരത്തെ ധാരണയിലെത്തിയിരുന്നു. എന്നാൽ മേയ് മൂന്നിന് അപ്രതീക്ഷിതമായി ലക്ഷ്മി മിത്തൽ, ആദിത്യ മിത്തൽ എന്നിവരുടെ നേതൃത്വത്തിലുള്ള മിത്തൽ ഗ്രൂപ്പ് 15,660 കോടി രൂപയ്ക് ടീമിനെ വാങ്ങാൻ കരാറൊപ്പിട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. സോമാനി ഗ്രൂപ്പ് പിന്മാറിയതിനാലാണ് മിത്തൽ ഗ്രൂപ്പിന് അവസരം നൽകിയതെന്നായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. 

എന്നാല്‍ തങ്ങൾ പിന്മാറിയെന്ന വാർത്തകള്‍ തെറ്റാണെന്ന് സോമാനി ഗ്രൂപ്പ് വ്യക്തമാക്കി. ടീമിനെ വാങ്ങാനുള്ള മുഴുവൻ തുകയും കയ്യിലുണ്ടായിരുന്നുവെന്നും ബോർഡ് മീറ്റിങ്ങില്‍ തങ്ങളുടെ ബിഡ് അംഗീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെന്നും സോമാനി ഗ്രൂപ്പ് പറഞ്ഞു. എന്നാൽ പെട്ടെന്ന് മിത്തൽ ഗ്രൂപ്പിനെ ഉടമകളായി പ്രഖ്യാപിക്കുകയായിരുന്നു. ടീമിന്റെ ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ സുതാര്യമായിരുന്നില്ലെന്നും എല്ലാവർക്കും തുല്യ അവസരം നൽകിയില്ലെന്നും അവര്‍ ആരോപിച്ചു. 

Previous
താരിഫ് ഭീഷണിയുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്
Next
വിമാനത്താവളത്തിൽ അർധ സൈനിക സേനയുടെ ആക്രമണം; ഡ്രോൺ വെടിവച്ചിട്ടതായി സുഡാൻ സൈന്യം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment