വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യൂറോപ്യന്‍ യൂണിയനാണ് ലക്ഷ്യം. യൂറോപ്പില്‍ നിന്നുള്ള കറുകള്‍ക്കും , ട്രെക്കുകള്‍ക്കുമുള്ള തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നാ് ട്രംപിന്റെ ഭീഷണി .സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് തരിഫ് ഉയർത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.
യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് ട്രംപ് പറയുന്നത്.യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ല. ഇതേ തുടർന്ന് യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും അടുത്തയാഴ്‌ച മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തും. യുഎസിലെ നിർമാണ യൂണിറ്റുകളിലാണ് കാറുകളും ട്രക്കുകളും നിർമിക്കുന്നതെങ്കിൽ അതിന് തീരുവ ഉണ്ടാകില്ല’, എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment