അത്യുന്നതങ്ങളിലെ സമാധാനം

Janayugom
Developer Admin

ത്യുന്നതങ്ങളിൽ
കൃഷ്ണപരുന്തുകൾചുറ്റി പറന്നു
ആകാശത്തെ മേഘങ്ങളോട് ഭൂമിയുടെ
വസന്തകാലം പറഞ്ഞു
മഴ മേഘങ്ങൾ ഭൂമിയിൽ നിന്നു വരുന്ന
പൂർവകഥ മറന്നു
മണ്ണിന്റെ വശ്യതയനുഭവിക്കാൻ തണുത്ത
കാറ്റും പ്രലോഭിപ്പിച്ചു
ഇടിമിന്നലോടെ പുറപ്പാടറിയിച്ച് മഴയായി
പരുന്തുകൾ ചിരിച്ചു
കൊടുങ്കാറ്റും പെരുമഴയും മണ്ണിനെയും
മരങ്ങളെയും പിഴുതു
അന്തിക്ക് മുന്നെ മഴയൊഴുവിൽ താഴേക്ക് -
വന്ന പരുന്തുകള്‍ കരഞ്ഞു
മണ്ണിന്റെ ചുവടിളകി വീണ മരങ്ങളിലാണ്,
കൂടും കുഞ്ഞുങ്ങളും
വിതച്ച്,കൊയ്യാതെ, കളപ്പുര നിറക്കാതെ,
കഴിയുന്ന വെറും പറവകൾ,
അത്യുന്നതിലെ സമാധാനം ചിറകുകൾക്കും
അഹങ്കാരത്തിനുമപ്പുറമാണ്

Previous
ലിറ്റ്മസ്
Next
വനിതാ സംവരണം: ഉടനടി നടപ്പിലാക്കണമെന്ന തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment