തമിഴ്നാട്ടിൽ കന്നിയങ്കത്തിൽ നൂറ് കടന്ന് തമിഴക വെട്രി കഴകം. ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എഐഡിഎംകെ രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പിന്നില്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പിന്നിൽ. 2529 വോട്ടുകൾക്ക് ടിവികെ സ്ഥാനാർഥി വിഎസ് ബാബു മുന്നിൽ.
ചെപ്പോക്ക്–തിരുവല്ലക്കേനിയിൽ ഉദയനിധി സ്റ്റാലിൻ പിന്നിലാണ്. മണ്ഡലത്തിൽ 1244 വോട്ടിന് ടിവികെ സ്ഥാനാർഥിക്ക് ലീഡ്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്ത് വിജയ്. പേരാമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് ലീഡ് ചെയ്യുന്നു. പെരമ്പൂരിൽ 2990 വോട്ടിനും തിരുച്ചിറപ്പള്ളിയിൽ 3299 വോട്ടുകൾക്കും ലീഡ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment