ജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പിലെ തിരിച്ചടി പാർടി ഗൗരവമായി പരിശോധിക്കുമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് ട്രെൻഡ് ആണ് ഉണ്ടായതെന്നും ജനവിധി മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. പാർടി മത്സരിച്ച 12 സീറ്റിലും പാരജയപ്പെട്ടു. ഇതിന്റെ കാരണങ്ങൾ പാർടിയ്ക്ക് അകത്ത് ഗൗരവമായി ചർച്ച ചെയ്യും. എൽഡിഎഫിലും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ നല്ല പ്രവർത്തനം കാഴ്ച വെച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment