Related News

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

Janayugom
Developer Admin

കേരളത്തില്‍ സ്വർണവില വീണ്ടും കൂടി. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില എത്തി നിന്നത്. ഇന്ന് വില വീണ്ടും കൂടുകയായിരുന്നു. 1,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,960 രൂപയായി. ഇന്നലെ 1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

മെയ് നാലിന് ദിവസത്തിന്റെ തുടക്കത്തിൽ 110680 രൂപയും ഉച്ചയ്ക്ക് ശേഷം 109720 രൂപയുമായിരുന്നു സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് 1,09,400 രൂപയിലേക്ക് ഇന്നലെ സ്വർണവില താഴ്ന്നത്. പണിക്കൂലിക്ക് പുറമെ 13,870 രൂപയാണ് ഒരു ഗ്രാം സ്വർണം വാങ്ങാൻ ഈടാക്കേണ്ടി വരിക. ഇന്നലെ 13,675 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. സ്വർണം വാങ്ങാൻ പ്ലാനുള്ളവരുടെ നെഞ്ചിടിപ്പേറ്റുന്നതാണ് ഇപ്പോ‍ഴത്തെ വില വർധനവ്. 

Previous
യുഡിഎഫ് വിജയിച്ചത് ആരുടെയും മിടുക്ക് കൊണ്ടല്ല; വി ഡി സതീശനോട് വിയോജിപ്പ് തന്നെയെ...
Next
വേണുഗോപാലിനെയും വി ഡി സതീശനെയും വെട്ടുമോ?; രമേശ് ചെന്നിത്തല ഡൽഹിയിലെത്തി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment