Related News

എസ് കെ പൊറ്റെക്കാട് സ്മാരക ബാലസാഹിത്യ പുരസ്‌കാരം ജി കണ്ണനുണ്ണിക്ക്

Janayugom
Developer Admin

എസ് കെ പൊറ്റെക്കാട് സ്മാരക സമിതി നൽകുന്ന എസ് കെ.പൊറ്റെക്കാട് ബാലസാഹിത്യ പുരസ്കാരത്തിന് ജി കണ്ണനുണ്ണിയുടെ ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന പുസ്തകം തിരഞ്ഞെടുക്കപ്പെട്ടു.പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാഹി കലാഗ്രാമത്തിൽ 28 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ചടങ്ങിൽ എം മുകുന്ദൻ പുരസ്കാരം സമ്മാനിക്കും. മ്മള് ഒരു കഥ പറയട്ട് എന്ന നർമ്മം നിറഞ്ഞ പുസ്തകത്തിലൂടെ
യുഎ ഖാദർ ബാലസാഹിത്യ പുരസ്കാരം കഴിഞ്ഞ വർഷം കണ്ണനുണ്ണിയെ തേടി എത്തിയിരുന്നു. 

ബാലസാഹിത്യകാരനും മിമിക്രി കലാകാരനും റേഡിയോ അവതാരകനും പത്രപ്രവർത്തകനും ആണ് കണ്ണനുണ്ണി. അനൂസ് ഹെർബ്സ് സിഇഒ അനു കണ്ണനുണ്ണിയാണ് ഭാര്യ. മിമിക്രി കലാകാരനും ജൂനിയർ മോഡലുമായ അപ്പുണ്ണിയാണ് മകൻ. മ്മള് ഒരു കഥ പറയട്ട് ആണ് ആലപ്പുഴ സ്വദേശിയായ കണ്ണനുണ്ണിയുടെ ആദ്യ ബാലസാഹിത്യ പുസ്തകം. മല്ലു സെൽഫി എന്ന സമൂഹിക വിമർശനമുള്ള ചിരി പുസ്തകമാണ് കണ്ണനുണ്ണിയുടെ ഏറ്റവും പുതിയ പുസ്തകം.

ലഹരിയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്ന സൂപ്പർ ഹീറോ ആയ എക്സൈസ് ഇൻസ്പെക്ടറും, അതിലേക്ക് വഴി തെളിക്കുന്ന കുഞ്ഞൻ ബ്രോയും ആണ് ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന കഥയിലെ നായകർ .ലഹരി മാഫിയ എങ്ങനെ സമീപിക്കാം എന്നും എങ്ങനെ രക്ഷ നേടണം എന്നും ഒക്കെ കുട്ടികൾക്ക് പെട്ടെന്ന് മനസ്സിലാക്കാവുന്ന 12 കഥകളുടെ സമാഹാരമാണ് ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും എന്ന ബാലസാഹിത്യ പുസ്തകം. .

Tags: Awards
Previous
യുഎസിന് രാജ്യത്തെ വിറ്റ വ്യാപാര കരാര്‍
Next
ജപ്പാനില്‍ പണപ്പെരുപ്പ നിരക്ക് രണ്ട് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment