കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്നും എന്നാൽ വീഴ്ചകൾ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്. എൽ ഡി എഫ് ഭരണത്തിൽ നാടിനുണ്ടായ സമഗ്രമായ മുന്നേറ്റം എതിരാളികൾ പോലും സമ്മതിക്കുന്നതാണെന്നും, എന്നിട്ടും നേരിട്ട ഈ തോൽവി ‘അനർഹമായ പരാജയം’ ആണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലാത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. നാടിന്റെ വികസനമോ വരുംകാല ഭാവിയോ വോട്ടർമാർ വേണ്ടത്ര പരിഗണിച്ചില്ല. ഉദാസീനവും അരാഷ്ട്രീയവുമായ ചിന്താഗതികൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. പത്ത് വർഷം മുമ്പുള്ള കേരളത്തിന്റെ അവസ്ഥ പലരും മറന്നുപോയതാകാം. പാർട്ടിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ആർജവത്തോടെ തിരുത്തും. ആയിരം ശരികൾക്കിടയിൽ അര തെറ്റ് ഉണ്ടെങ്കിൽ പോലും അത് പരിഹരിക്കാൻ ഇടതുപക്ഷം തയ്യാറാണെന്നും സ്വരാജ് കുറിച്ചു. പരാജയത്തിന്റെ ഇരുട്ടിൽ നിന്നും വലിയ വിജയങ്ങളിലേക്ക് പറന്നുയർന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. തോൽവിയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്, ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ച് ‘കൊടുങ്കാറ്റു പോലെ’ മടങ്ങിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment