2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് മികച്ച മുന്നേറ്റം. തിരുത്തുറൈപ്പൂണ്ടി മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി കെ മാരിമുത്തു വിജയം ഉറപ്പിച്ചു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പാണ്ഡ്യൻ എസ്-നെ 12,922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാരിമുത്തു പരാജയപ്പെടുത്തിയത്. അതേസമയം തള്ളി മണ്ഡലത്തിൽ സിപിഐയുടെ തന്നെ ടി രാമചന്ദ്രൻ ലീഡ് തുടരുകയാണ്. സിപിഐ(എം) സ്ഥാനാർത്ഥികളായ ഡി ലത കീഴ്വേലൂരിലും, ആർ ചെല്ലസ്വാമി കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്തും മുന്നിലാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment