Related News

ബംഗാളില്‍ മമതയ്ക്ക് തിരിച്ചടി; ബിജെപി മുന്നേറി

Janayugom
Developer Admin

ബം​ഗാളിൽ തൃണമൂൽ‌ കോൺ​ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറുന്നു. വോട്ടെണ്ണൽ പുരോ​ഗമിക്കവെ 169 സീറ്റുകൾക്ക് ബിജെപി മുന്നിലാണ്. 111 സീറ്റിൽ തൃണമൂൽ‌ മുന്നേറുന്നു. 294 സീറ്റുകളിലേക്കാണ് ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തെരഞ്ഞെടുപ്പില്‍ പിറകിലാണ്. രണ്ട് കാരണങ്ങൾ കൊണ്ട് ബം​ഗാളിലെ തെരഞ്ഞെടുപ്പ് കൂടുതൽ പ്രധാന്യമർഹിക്കുന്നു. തൃണമൂലിന്റെ അക്രമ ഭരണത്തിനെതിരെ ജനം വിധിയെഴുതുന്ന തരത്തിലേക്കാണ് നിലവിൽ ബം​ഗാളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

89 ലക്ഷം വോട്ടർമാരെ എസ്ഐആറിന്റെ ഭാ​ഗമായി ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കൂടിയാണ് ‍നിലവിൽ നടക്കുന്നത്. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ശക്തമായ പോരിലായിരുന്നു മമത. അഴിമതിക്കും ഭരണവിരുദ്ധ വികാരത്തിനുമപ്പുറം എസ്ഐആർ കൂടി ബം​ഗാളിൽ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഫാൽ‌റ്റാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മെയ് 21 ലേക്ക് മാറ്റി. ഇവിഎമ്മിലെ കൃത്രിമത്വവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നതുമാണ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ കാരണമായിരിക്കുന്നത്.

മെയ് 24 നാണ് ഇവിടുത്തെ ഫലം പ്രഖ്യാപിക്കുക. മ​ഗ്രഹാത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നിവിടങ്ങളിൽ 15 ബൂത്തുകളിലും തെരഞ്ഞടുപ്പ് നടക്കാനിരിക്കുകയാണ്. ഭവാനിപൂരിൽ താൻ ഒരു വോട്ടിനെങ്കിൽ ഒരുവോട്ടിന് ജയിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. 2021 ൽ ഭവാനിപൂർ മണ്ഡലത്തിൽ 58832 വോട്ടുകൾക്ക് ജയിച്ച സ്ഥാനത്താണ് ഇത്തരത്തിൽ‌ മമതയ്ക്ക് പറയേണ്ടി വന്നിരിക്കുന്നത്. രണ്ട് സീറ്റിൽ എൽഡിഎഫും മൂന്ന് സീറ്റിൽ യുഡിഎഫും ലീഡ് ചെയ്യുന്നുണ്ട് 

Previous
തമിഴ് നാട്ടില്‍ വിജയ് യുടെ ടിവികെ മുന്നേറുന്നു
Next
തമിഴ് നാട്ടില്‍ കന്നിയങ്കത്തില്‍ നൂറ് കടന്ന് തമിഴകം വെട്രി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment