Related News

ഇറാന്റെ ആറ് ബോട്ടുകള്‍ തകര്‍ത്തതായി യുഎസ് സൈന്യം

Janayugom
Developer Admin

ഇറാന്റെ ആറ് ബോട്ടുകളും മിസൈലുകളും ഡ്രോണുകളും നശിപ്പിച്ചതായി യുഎസ് സൈന്യം. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ പുതിയ നീക്കങ്ങളെ തടയാൻ ഇറാൻ തടയാൻ ശ്രമിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഫെബ്രുവരി 28‑ന് അമേരിക്കയും ഇസ്രായേലും ആരംഭിച്ച സംഘർഷത്തെത്തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ‘പ്രോജക്റ്റ് ഫ്രീഡം’ എന്ന പേരിൽ ഒരു സൈനിക നീക്കം ആരംഭിച്ചു. 

അതേസമയം മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെ നടത്തി ഇറാൻ മേഖലയിൽ യുഎസ് പ്രകോപനം തുടരുമ്പോഴും വെടിനിർത്തൽ നിലവിലുണ്ടോ എന്ന കാര്യത്തില്‍ പ്രതികരിക്കാൻ സെൻട്രൽ കമാൻഡ് മേധാവി യുഎസ് അഡ്മിറൽ ബ്രാഡ് കൂപ്പർ തയ്യാറായില്ല. എന്നാൽ ട്രംപിന്റെ ഓപ്പറേഷനിൽ ഇടപെടാനുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആര്‍ജിസി) ശ്രമങ്ങളെ പറ്റി കൂപ്പർ പരാമര്‍ശിച്ചു. 15,000 യുഎസ് സൈനികർ, യുഎസ് നേവി ഡിസ്ട്രോയറുകൾ, നൂറിലധികം വിമാനങ്ങൾ, അന്തർവാഹിനികൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ ഓപ്പറേഷനെന്ന് കൂപ്പർ വ്യക്തമാക്കി. 

സമാനമായ രീതിയില്‍ ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്എംഎമ്മിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നിരുന്നു. എന്നാല്‍ ഇത് യുഎസ് സൈന്യത്തിന്രെ ആക്രമണമാണോ അതോ എൻജിൻ റൂമിലെ തകരാറാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇതുവരെ നിലവില്‍ ഏഴ് ഇറാനിയൻ ബോട്ടുകൾ തകർത്തതായാണ് ട്രംപിന്റെ കണക്കുകൂട്ടൽ.

Previous
മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ വർധിപ്പിച്ചു
Next
താരിഫ് ഭീഷണിയുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment