തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ തിരുപ്പട്ടൂര്‍ നിയമസഭാമണ്ഡലത്തിലെ ഡിഎംകെ സാഥാനാര്‍ത്ഥി പരാജയപ്പെട്ടത് ഒരേ ഒരു വോട്ടിന്. ഡിഎംകെയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന ആര്‍ കെ പെരിയകറുപ്പനാണ് വോട്ടെണ്ണലില്‍ മണിക്കൂറുകള്‍ നീണ്ട സസ്പെന്‍സിനവസാനം ടിവികെ സ്ഥാനാര്‍ത്ഥിയോട് ഒരേ ഒരു വോട്ടിന് പരാജയപ്പെട്ടത്.
ടിവികെ സ്ഥാനാര്‍ത്ഥി ശ്രീനിവാസ സേതുപതി 83,375 വോട്ടുകളും പെരിയകറുപ്പന്‍83,374 വോട്ടുകളും നേടി. അവസാന റൗണ്ട് അവസാനിക്കുമ്പോള്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി 30 വോട്ടിന് മുന്നിലായിരുന്നു. എന്നാല്‍ ഒടുവില്‍ വിധി ടിവികെയ്ക്ക് അനുകൂലമായി മാറി. ബിജെപിയുടെ കെ സി തിരുമാരന്‍ 29,054 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment