Related News

വാഴ 2 സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

Janayugom
Developer Admin

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിൻ സാ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി ഇപ്പോൾ പ്രദർശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്..

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും എന്നാണ് സൂചന. ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ — വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

Previous
രാജ്യത്ത് ചില്ലറ പണപ്പെരുപ്പം 3.4 ശതമാനമായി വർധിച്ചു
Next
ഹിമാചൽ പ്രദേശില്‍ പത്തൊൻപതുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment