Related News

ഗവേഷണ ഗൈഡിന്റെ പീഡനം; പൂനെയിൽ പിഎച്ച്ഡി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Janayugom
Developer Admin

ഗവേഷണ ഗൈഡിന്റെ മാനസിക പീഡനത്തെത്തുടർന്ന് മുപ്പതുകാരിയായ പിഎച്ച്ഡി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ കൊറേഗാവ് പാർക്ക് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ചിഞ്ച്വാഡിലെ വസതിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗൈഡിന്റെ മോശം പെരുമാറ്റവും നിരന്തരമായ പീഡനവുമാണ് തന്റെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ബോട്ടണിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ യുവതി 2025 ഓഗസ്റ്റ് മുതലാണ് പ്രതിയുടെ കീഴിൽ ഗവേഷണം ആരംഭിച്ചത്. ഗവേഷണ കാലയളവിൽ ഉടനീളം ഗൈഡിൽ നിന്ന് കടുത്ത മാനസിക സമ്മർദ്ദവും മോശം അനുഭവങ്ങളും നേരിടേണ്ടി വന്നതായി കുടുംബം ആരോപിക്കുന്നു. യുവതിയുടെ പരാതിയുടെയും ആത്മഹത്യാക്കുറിപ്പിന്റെയും അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഭോസാരി എംഐഡിസി പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Previous
ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം; ബാരലിന് 100 ഡോളർ കടന്ന് ക്രൂഡ് ഓയിൽ വില
Next
രാജ്യത്ത് ചില്ലറ പണപ്പെരുപ്പം 3.4 ശതമാനമായി വർധിച്ചു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment