Related News

ഹൈദരാബാദിനെ നിലംപരിശാക്കി കൊല്‍ക്കത്ത

Janayugom
Developer Admin

ഇന്ന് നടന്ന ആവേശകരമായ ഐപിഎല്‍ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ‍ജയം. ഹൈദരാബാദിനെതിരെ 166 റൺസ് വിജയലക്ഷ്യത്തില്‍ 10 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത വിജയം കൈവരിച്ചത്. യുവതാരം അംഗൃഷ് രഘുവംശിയുടെ ബാറ്റിങ്ങും വരുൺ ചക്രവർത്തിയുടെ മാന്ത്രിക ബൗളിങ്ങുമാണ് കെകെആറിന് അനായാസ വിജയം സമ്മാനിച്ചത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് വേണ്ടി ഓപ്പണർ ട്രാവിസ് ഹെഡ് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 28 പന്തിൽ നിന്ന് 61 റൺസെടുത്ത ഹെഡും, 42 റൺസെടുത്ത ഇഷാൻ കിഷനും ചേർന്ന് സൺറൈസേഴ്‌സിനെ കൂറ്റൻ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാൽ മധ്യനിരയിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി വരുൺ ചക്രവർത്തി ഹൈദരാബാദിനെ വലിഞ്ഞുമുറുകി. വരുണിന്റെ തകര്‍പ്പൻ ബൗളിങ്ങിന് മുന്നിൽ മറുപടിയില്ലാതെ ഉലഞ്ഞ ഹൈദരാബാദിന് 19 ഓവറിൽ 165 റൺസിന് അവസാനിപ്പിക്കേണ്ടിവന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (43) ഫിൻ അലനും (29) ചേർന്ന് മികച്ച അടിത്തറയിട്ടു. തുടർന്ന് ക്രീസിലെത്തിയ അംഗൃഷ് രഘുവംശി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 47 പന്തിൽ നിന്ന് 59 റൺസ് നേടിയ രഘുവംശിയാണ് കെകെആറിനെ വിജയത്തോടടുപ്പിച്ചത്. മത്സരം അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ സിക്സറുകളുമായി കളം നിറഞ്ഞ റിങ്കു സിങ് വിജയം വേഗത്തിലാക്കി. 11 പന്തിൽ 22 റൺസുമായി റിങ്കു പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി പാറ്റ് കമ്മിൻസും ഷാക്കിബ് ഹുസൈനും ഓരോ വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും തോൽവി ഒഴിവാക്കാൻ അത് മതിയായിരുന്നില്ല.

Previous
യമൻ തീരത്ത് നിന്ന് എണ്ണകപ്പല്‍ കടത്തി; ഇത് തുടര്‍ച്ചയായ രണ്ടാമത്തെ സംഭവം
Next
ഇന്ധനവിലക്കയറ്റം; പ്രതിസന്ധിയിലായി ആഗോള വ്യോമയാന മേഖല

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment