Related News

എസി വാങ്ങുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു

Janayugom
Developer Admin

തമിഴ് നാട് തിരുവള്ളൂരില്‍ എസി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതി ആത്മഹത്യചെയ്തു. പുല്ലാരംപാക്കം സ്വദേശി ആകാശിന്റെ ഭാര്യ മോണിയ്ക്കയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. എന്നാല്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി .പുല്ലാരംപാക്കത്തെ തുണിക്കടയിലെ ജീവനക്കാരാണ് ആകാശും മോണിയ്ക്കയും. മൂന്ന് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

ചൂട് കൂടിയതിനാല്‍ വീട്ടില്‍ ഏസി വാങ്ങണമെന്ന് മോണിക്ക, ആകാശിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മില്‍ ഏസി വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കവുമുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാത്രിയിലും ഇതേ വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ആകാശും സഹോദരനും പിതാവും മാതാവും ടെറസില്‍ ഉറങ്ങാന്‍ പോയി. 

രാവിലെ ആകാശ് വീട്ടിലെത്തി വാതിലില്‍ തട്ടിയെങ്കിലും മോണിക്ക തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ മോണിക്കയെ കണ്ടെത്തിയത്. പുല്ലാരംപാക്കം പൊലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന് കാണിച്ച് മോണിക്കയുടെ രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: suicide woman
Previous
ഐപിഎല്ലിൽ സഞ്ജു സാംസണ് ചരിത്ര നേട്ടം; 5,000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താര...
Next
ഗുജറാത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; പുറത്തറിയാതിരിക്കാൻ സിമന്റ് ഒഴിച്...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment