ഗുജറാത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. സൂറത്തിലാണ് സംഭവം. ശില്‍പ സാല്‍വിയെയാണ് ഭര്‍ത്താവ് വിശാല്‍ സാല്‍വി കൊലപ്പെടുത്തിയത്. കൊലപാതകം പുറത്തറിയാതിരിക്കാൻ മൃതദേഹം പെട്ടിയിലാക്കി സിമന്റ് ഒഴിച്ചുവയ്ക്കുകയായിരുന്നു. ഈ മാസം 20തിനാണ് കൊലപാതകം നടന്നത്. ശില്‍പയുടെ മരണം ഉറപ്പാക്കിയതിന് ശേഷം മൃതദേഹം വിശാല്‍ ഒരു മരപ്പെട്ടിയിലാക്കി സലബത്പുരയിലെ തന്റെ പഴയ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശേഷം സംശയം തോന്നാതിരിക്കാന്‍ മരപ്പെട്ടിയില്‍ സിമന്റ് ഒഴിച്ചുവയ്ക്കുകയുമായിരുന്നു.
കൊലപാതകം നടന്ന ദിവസം പ്രതി ഭാര്യയെ കാണാനില്ലെന്നാരോപിച്ച് ഗോദധാര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. അപ്പോഴേക്കും മകന് ഒരു കത്തെഴുതിവെച്ച് പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സലബത്പുരയിലെ പഴയ വീട്ടിലെത്തിയതോടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഒളിവിലുളള പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുള്ളതായി അറിയിച്ചു. കൂടാതെ കൊലപാതകത്തിന് പിന്നിലെ കാരണവും കുറ്റകൃത്യത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ച് വരികയാണെന്നും അറിയിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment