നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കുത്തികൊലപ്പെടുത്തിയത് കുട്ടികളില്ലാത്തതിനെ ചോല്ലിയുണ്ടായ തര്‍ക്കത്തിലെന്ന് മൊഴി നല്‍കി ഭര്‍ത്താവ്. കല്യാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലി ഇരുവരും നിരന്തരം തർക്കമുണ്ടായിരുന്നുവെന്ന് വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇത് പറഞ്ഞ് ഇരുവരും തര്‍ക്കിച്ചെന്നും പിന്നാലെയാണ് അൽമയെ കുത്തി കൊലപ്പെടുത്തിയതെന്നും മൊഴിയില്‍ പറയുന്നു.
ഭാര്യയെ കുത്തിയ ശേഷം വുഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പിന്നാലെ വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിഷ്ണുനാഥിനെ നാളെ കോടതിയിൽ ഹാജരാക്കും. അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment