Related News

പശ്ചിമബംഗാളിലെ ഭവാനിപ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഏറ്റുമുട്ടാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍

Janayugom
Developer Admin

പശ്ചിമബംഗാളിലെ ഭവാനിപ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെിടെ ഏറ്റുമുട്ടാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസിന്റെയും, ബിജെപിയുടെയും പ്രവര്‍ത്തകര്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും, ബിജെപി നേതാവ് സുവേന്ദു അധികാരിയും വെറും 100 മീറ്റര്‍ അകലെ റാലികള്‍ നടത്തിയതിന് പിന്നാലെയാണ് സംഘര്‍ഷ സാഹചര്യം രൂപപ്പെട്ടത്. ബിജെപി തന്റെ പ്രസംഗം തടസ്സപ്പെടുത്തിയതായി ആരോപിച്ച മമത, പെട്ടെന്ന് തന്നെ പ്രസംഗം നിർത്തി. ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. ഭവാനിപ്പുരിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പാർട്ടികൾ റാലി സംഘടിപ്പിച്ചിരുന്നു.

എന്നാൽ മമതയുടെയും സുവേന്ദു അധികാരിയുടെയും റാലികൾ അടുത്തടുത്തായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. വെറും 100 മീറ്ററിന്റെ ദൂരം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ മമത കടുത്ത അതൃപ്തിയിലായിരുന്നു. സ്പീക്കറുകൾ ഉപയോഗിച്ച് തന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതായി മമത ആരോപിക്കുകയും ചെയ്തു. പൊതുയോഗം തടസ്സപ്പെടുത്തിയതായി ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബിജെപിയെ കുറ്റപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ കൂടുതൽ നേരം സംസാരിക്കാൻ മമത തയ്യാറായില്ല. പ്രസംഗം പെട്ടെന്ന് നിർത്തുകയും ജനങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തു. അവർ പോയതിനുശേഷം, ദേഷ്യപ്പെട്ട തൃണമൂൽ പ്രവർത്തകർ സുവേന്ദു അധികാരിയുടെ റാലിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇരുപക്ഷത്തുമുള്ളവർ മുദ്രാവാക്യങ്ങൾ ഉയർത്തി.

സാഹചര്യം വഷളായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഈ ഗുണ്ടാ രാജിന് ബിജെപി തക്കതായ മറുപടി നൽകുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. ബിജെപി നേതാവ് അമിത് മാളവ്യയും വിഷയത്തിൽ പ്രതികരിച്ചു. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച അദ്ദേഹം, തന്റെ പാർട്ടിയുടെ പരാജയത്തെക്കുറിച്ചുള്ള ഭയം കാരണം മമതാ ബാനർജിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നയിടമാണ് ഭവാനിപ്പുർ. ഭവാനിപ്പുരടക്കം 142 മണ്ഡലങ്ങൾ ഏപ്രിൽ 29 ന് വിധിയെഴുതും. ആദ്യ ഘട്ട ‌വോട്ടെടുപ്പ് ഏപ്രിൽ 23 ന് 152 സീറ്റുകളിൽ നടന്നിരുന്നു. വോട്ടെണ്ണൽ മെയ് 4 നാണ്.

Previous
ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ എഎപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഘവ് ഛ...
Next
കോഴിക്കോട് ജില്ലയില്‍ ബിജെപിയില്‍ പോര് ശക്തമാകുന്നു ; ജില്ലാ പ്രസിഡ‍ന്റിന്റെ കോ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment