ഇന്ത്യയുടെ മാമ്പഴപ്പെരുമ കടൽ കടന്നും തരംഗമാകുന്നു. അമേരിക്കയിൽ മറ്റെന്തിനേക്കാളും ഇപ്പോൾ ഡിമാൻഡ് ‘ഫലരാജാവായ’ ഇന്ത്യൻ മാമ്പഴങ്ങൾക്കാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് മാമ്പഴം വരുന്ന വിമാനം ട്രാക്ക് ചെയ്തും, സ്റ്റോക്ക് എത്തിയെന്ന് മെസ്സേജ് വരുമ്പോൾ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി മാമ്പഴം വാങ്ങാൻ അമേരിക്കക്കാർ തിക്കും തിരക്കും കൂട്ടുകയാണെന്ന് ‘ദ വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു.
മാമ്പഴ വിൽപ്പനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് പ്രകാരമായിരുന്നു. ”വൈകുന്നേരം 4: 56‑ന് കടയിൽ എത്തിയ മാമ്പഴം 5: 16 ആയപ്പോഴേക്കും വിറ്റുതീർന്നു. ” “നല്ല മാമ്പഴം കിട്ടാൻ ഭാഗ്യം വേണം” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം അഞ്ചു ലക്ഷത്തിലധികം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. വെറും 20 മിനിറ്റിനുള്ളിലാണ് മാമ്പഴം കാലിയായത്. ഐഫോൺ ലോഞ്ചിന് പോലും ഇത്രയും തിരക്കുണ്ടാകില്ലെന്ന് നെറ്റിസൺസ് പറയുന്നു.
അതേസമയം ലോകത്തെ മാമ്പഴ ഉൽപ്പാദനത്തിന്റെ പകുതിയോളം (2 കോടി മെട്രിക് ടൺ) ഇന്ത്യയിലാണ് നടക്കുന്നത്. എന്നാൽ ഇതിന്റെ വെറും ഒരുശതമാനം മാത്രമാണ് വിദേശത്തേക്ക് അയക്കുന്നത്. ബാക്കി 99 ശതമാനവും ഇന്ത്യയിൽ തന്നെയാണ് വിറ്റഴിക്കുന്നത്.
വിദേശരാജ്യങ്ങൾ വൻ തുക ചെലവഴിച്ചാണ് മാമ്പഴങ്ങൾ വാങ്ങുന്നു. എന്നാൽ കിട്ടുന്ന മാമ്പഴം പലപ്പോഴും ചീഞ്ഞതാണെന്ന പരാതിയുമുണ്ട്. അതേസമയം, നാട്ടിലുള്ള കുടംബാംഗങ്ങൾ അയച്ചുതരുന്ന പൾപ്പും എക്സ്ട്രാക്റ്റുമാണ് കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നല്ലതെന്ന് ചില പ്രവാസികൾ പറയുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment