Related News

പൈറസി തടയുകയാണ് സിനിമയെ സംരക്ഷിക്കാനുള്ള ഏക മാർഗം: മമിത ബൈജു

Janayugom
Developer Admin

വിജയ് നായകനായ ജനനായകൻ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ അണിയറപ്രവർത്തകർക്ക് പിന്തുണയുമായി നടി മമിത ബൈജു. ചിത്രത്തിന്റെ പ്രിന്റ് ചോർന്നതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച നടി, പൈറസി തടയുക എന്നതാണ് സിനിമയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും സംരക്ഷിക്കാനുള്ള ഏക മാർഗമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. നിരവധി ആളുകളുടെ കഠിനാധ്വാനവും അർപ്പണബോധവും വഴിയാണ് ഒരു സിനിമ പൂർത്തിയാകുന്നതെന്ന് മമിത കുറിച്ചു. 

സിനിമ നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുന്നത് ഏറെ വിഷമകരമാണെന്ന് അറിയിച്ചു. ചില നിമിഷങ്ങൾ വലിയ സ്ക്രീനിൽ തന്നെ അനുഭവിച്ച് അറിയേണ്ടതാണെന്നും, ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ മാത്രം സിനിമ ആസ്വദിക്കണമെന്നും നടി അഭ്യർത്ഥിച്ചു. പൈറസിയെ പിന്തുണയ്ക്കരുതെന്നും സിനിമയെ സംരക്ഷിക്കാൻ പ്രേക്ഷകർ സഹകരിക്കണമെന്നും മമിത കൂട്ടിച്ചേർത്തു. ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി പേരാണ് നിലവിൽ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്.

Previous
മോഡി ഭരണത്തിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു
Next
നിധിൻ രാജിന്റെ മരണം; രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടു...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment