Related News

ഇന്ത്യയിലെ ഒറ്റയ്ക്കുള്ള സഞ്ചാരം; വിദേശ യുവതിയെ അമ്പരപ്പിച്ച അഞ്ച് കാര്യങ്ങൾ

Janayugom
Developer Admin

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത വിദേശ വനിതയായ മായ റേ, യാത്രാനുഭവങ്ങളിൽ തന്നെ അത്ഭുതപ്പെടുത്തിയ അഞ്ച് പ്രധാന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് തരംഗമാകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇന്ത്യയുടെ പോസിറ്റീവ് വശങ്ങളെക്കുറിച്ച് മായ വ്യക്തമാക്കുന്നത്. സഹായിക്കാൻ സദാ സന്നദ്ധരായ നാട്ടുകാർ, ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം, സംസ്കാരം, ഉയർന്ന ആഭ്യന്തര വിനോദസഞ്ചാരം, രുചികരമായ ഭക്ഷണം ഈ അഞ്ച് കാര്യങ്ങളാണ് യുവതിയെ അമ്പരപ്പിച്ചത്.

എന്തെങ്കിലും ആവശ്യമുണ്ടെന്ന് കണ്ടാൽ ഉടൻ തന്നെ നാട്ടുകാർ സഹായിക്കാൻ ഓടിയെത്തുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അവർ പറയുന്നു. രാജ്യത്തിന്റെ ഏത് കോണിലും ഇംഗ്ലീഷ് സംസാരിക്കുന്നവരെ കണ്ടെത്താൻ കഴിയുന്നത് യാത്രയും ഭക്ഷണക്രമീകരണങ്ങളും എളുപ്പമാക്കിയെന്നും അവർ നിരീക്ഷിച്ചു. ഇന്ത്യക്കാരുടെ സാംസ്കാരിക സവിശേഷതകളും ഭക്ഷണവുമാണ് മറ്റ് പ്രധാന ആകർഷണങ്ങൾ. പ്രായം, വിവാഹകാര്യം, വരുമാനം തുടങ്ങിയ വ്യക്തിപരമായ ചോദ്യങ്ങൾ പോലും അപരിചിതർ നേരിട്ട് ചോദിക്കുന്നത് വെറും കുശലാന്വേഷണങ്ങൾക്കപ്പുറമുള്ള ഹൃദ്യമായ ഇടപെടലായാണ് അവർക്ക് തോന്നിയത്. കൂടാതെ, ഇന്ത്യക്കാർ സ്വന്തം രാജ്യത്തിനകത്ത് വലിയ തോതിൽ യാത്ര ചെയ്യുന്നവരാണെന്നും ഇവിടുത്തെ ഭക്ഷണത്തിന് ലോകത്ത് മറ്റെവിടെയും ലഭിക്കാത്ത തനിമയും രുചിയുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മായയുടെ വീഡിയോ 12 ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞു. വീഡിയോ വൈറലായതോടെ, ഇന്ത്യയെക്കുറിച്ച് നല്ല കാര്യങ്ങൾ ലോകത്തോട് പറഞ്ഞതിന് നന്ദി അറിയിച്ച് നിരവധി ഇന്ത്യക്കാർ പോസ്റ്റിന് താഴെ കമന്റിട്ടു. “ഇന്ത്യയെ അതിന്റെ തനിമയോടെ കാണാൻ ശ്രമിച്ചാൽ അതിലെ സൗന്ദര്യം ദൃശ്യമാകും” എന്നതുൾപ്പെടെയുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുകയാണ്.

 

View this post on Instagram

 

A post shared by Maya Rey (@rey.ontheway)

Previous
ലഹരി ഉപയോഗം; തകരുന്ന തലമുറയും വർധിക്കുന്ന സാമൂഹിക വെല്ലുവിളികളും
Next
കൂലിപ്പണിയെ പുച്ഛിക്കുന്ന അഭിനവ പരീശന്മാർ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment